Thursday 12 May 2016

oRu Pranaya kAtha


School കാലത്തെ പ്രിയപ്പെട്ട ഓർമകളുമായി അവൻ തന്റെ ജീവിതചിത്രങ്ങളുടെ പണി കഴിപ്പിക്കുകയായിരുന്നു. അവന്റെ കഴിവുകൾ അവൻ പോലുമറിയാതെ അവനെ നാട്ടുകാരുടെയും സ്കൂളിലെയും ഒരു celebrity തന്നെ ആക്കി മാറ്റി.

അന്നൊരു നാൾ school  മുറ്റത് കൂടെ കയ്യിൽ പുസ്തകതാളുമായി  കടന്നകന്ന അവൾ അവന്റെ ജീവിതത്തെ ഇത്രയേറെ മാറ്റിമറിക്കുമെന്ന് ദൈവം ഒരു സൂചന പോലും അവന് നല്കിയില്ല.ഒന്നും അറിയാതെ അവൻ പ്രാന്തമായി  അവളിലേക്കടുത്തു.അവൾ അവനെ ഒരു  കളിപാവയോടെന്ന പോലെ അടികൂടിയും താലോലിച്ചും തന്റെ സ്നേഹം പ്രകടിപ്പിച്ചു. സന്തോഷവും പ്രണയത്തിന്റെ വേദനയും നിറഞ്ഞ ആ ദിവസങ്ങൾ അവർ ആഘോഷിച്ചു .


                                 8 വർഷം  പിന്നിട്ടു. അവൾ ഇന്നൊരു Doctor ആണ് .നാട്ടിലെ വേദനകൾ നിറഞ്ഞ അന്തരീക്ഷത്തിൽ നിന്നുമുള്ള ഒരു ഒളിച്ചോട്ടം , അവൻ ഇന്ന് അറബികളുടെ രാജ്യത്താണ്.പ്രണയം പഠിപ്പിച്ച നോവുകളും തന്റെ പ്രണയിനി നല്കിയ ഓർമകളും അവൻ അവനെ തന്നെ പൂര്ണമായും അഴിച്ചു പണിതു.പക്ഷെ പലപ്പോഴും അവന്റെ കണ്ണുകൾ ആ ഓർമകളിൽ ഈറനണിഞ്ഞു .
അവൻ മുഖം മൂടികൾ പലതും അണിഞ്ഞു. പിന്നീടൊരു തോന്നൽ  എന്തിനാണ  ഈ ഒളിച്ചോട്ടം ??? ആര്ക്കുവേണ്ടി??? എന്തിനുവേണ്ടി??? തളരാൻ അവൻ തയ്യാറായിരുന്നില്ല .പക്ഷെ അവനിലുള്ള വിശ്വാസം ..... അതവന് നഷ്ടമായിരുന്നു .
ജീവിതം പഠിപ്പിച്ച പാഠങ്ങൾ അവന്റെത്‌ പ്രണയത്തിന്റെ വിതുമ്പലുകൾ മാത്രമായിരുന്നു .ഇന്നവൻ  ജീവിക്കാൻ തുടങ്ങിയിരിക്കുന്നു . സ്വന്തമായ അനശ്വരമായ അവന്റേത് മാത്രമായ   ഒരു ലോകം അവൻ പണിയുന്നു.
""" അവന്റെ ചിറകിന്നുള്ളിൽ അവന്റെ ശബ്ദനാദം കേട്ട്  ഒന്നുമയങ്ങാൻ ഇന്നനേകം "കല്ല്യാണികൾ " കാത്തിരിക്കുക്കായാന്  ......""

No comments:

Post a Comment